promo-banner-main

ഓർമ്മകളിൽ ബാബു എം പാലിശ്ശേരി: കുന്നംകുളം സൗഹൃദകൂട്ടായ്മ ഒരുക്കിയ പരിപാടിയിലേക്ക്‌ പൗരാവലി ഒഴുകിയെത്തി

കുന്നംകുളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുന്നംകുളം പൗരാവലി ബാബു എം.പാലിശ്ശേരിയുടെ ദീപ്തമായ ഓർമ്മകൾക്ക് പ്രണാമമർപ്പിച്ചു.
രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക, കായിക മേഖലകളെ സക്രിയ പ്രവർത്തനത്തിലൂടെ പ്രോജ്ജ്വലമാക്കിയ മുൻ എംഎൽഎ ബാബു എം. പാലിശ്ശേരിയുടെ സ്മരണാർത്ഥം
“ഓർമ്മകളിൽ ബാബു പാലിശ്ശേരി ” എന്ന പേരിൽ നടത്തിയ അനുസ്മരണ സദസ്സാണ് നാനാതുറകളിലുമുള്ളവരുടെ സംഗമ വേദിയായത്.ലിവാ ടവറിൽ നടത്തിയ സമ്മേളനത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്ര പാർട്ടികളുടെയും പ്രതിനിധികൾ, മത നേതൃത്വം, കലാ – കായിക – സാംസ്കാരിക – വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികൾ, ബാബു പാലിശ്ശേരിയുടെ കുടുംബാംഗങ്ങൾ, അദ്ദേഹവുമായി സുദൃഢ ബന്ധം പുലർത്തിയവർ തുടങ്ങിയവർ പങ്കാളികളായി.
ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, , കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, നഗരസഭാധ്യക്ഷ സൗമ്യ അനിലൻ, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ, കെ പി സി സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സി. ബി. രാജീവ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ. എസ്. രാജേഷ്, സംസ്ഥാന മുന്നോക്ക ഇ.ബി.സി. കമ്മീഷൻ അംഗം സെബാസ്‌റ്റ്യൻ ചൂണ്ടൽ , സിപി ഐ എം ജില്ലാ കമ്മറ്റിയംഗം എം എൻ സത്യൻ, ഏരിയ സെക്രട്ടറി കെ.കൊച്ചനിയൻ, സിഐടിയു ജില്ലാ സെക്രട്ടറി എം.എൻ.മുരളിധരൻ,
സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, സി. എം.പി. ജില്ല സെക്രട്ടറി ജെയ്സിംഗ് കൃഷ്ണൻ, മലങ്കര മെഡിക്കൽ ആശുപത്രി സെക്രട്ടറി കെ.പി.സേക്സൺ, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് കെ.എ. അസി, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. താജ് പോൾ, യൂണിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ജോഷി തോമസ്, ഡോ തോമസ് മാത്യു, നെൽസൻ ഐപ്പ്, ചെവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.ജി.രഘുനാഥ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.എ. ജ്യോതിഷ്, എ.എം.നിധീഷ്, ബിന്ദു ധർമ്മൻ, എം.പി. സജീപ്, പ്രസ് ക്ലബ് പ്രസിഡൻ്റ് ജിജോ തരകൻ, നഗരസഭാ മുൻ ചെയർമാൻ സീത രവീന്ദ്രൻ, മലബാർ സ്വതന്ത്ര സുറിയാനി സഭ കോപ്പറേറ്റ് മാനേജർ ഫാ: വർഗീസ് വാഴപ്പിളളി, ബഥനി സ്കൂൾ സ് മാനേജർ ഫാ.സക്കറിയ, പ്രിൻസിപ്പൽ എം.രാമദാസ്, വെൽഫെയർ പാർട്ടി നേതാവ് എം.എ.കമറുദ്ദീൻ, ബാബു പാലിശ്ശേരിയുടെ ഭാര്യ ഇന്ദിര, മകൻ അഖിൽ പാലിശ്ശേരി തുടങ്ങി വിവിധ തുറകളിലുള്ള മുള്ളവർ
എന്നിവർ പ്രസംഗിച്ചു. സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ പി.ജി.ജയപ്രകാശ്, സി.ഗിരീഷ് കുമാർ, എം.വി.പ്രശാന്തൻ മാസ്റ്റർ, എം.ബിജു ബാൽ, മോഹൻദാസ് എലത്തൂർ, പി.എസ്.ഷാനു, ജയപ്രകാശ് ഇലവന്ത്ര , അജിത് എം.ചീരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *