promo-banner-main

ഗുരുവായൂർ സോപാനം ബാറിൽ യുവാവിന് കുത്തേറ്റു; മൂന്നുപേർ അറസ്റ്റിൽ

ഗുരുവായൂർ സോപാനം ബാറിന്റെ കോമ്പൗണ്ടിൽ വെച്ച് യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

ഗുരുവായൂർ മാണിക്കത്ത് പടി വല്ലാശ്ശേരി ആകർശ് (25), ചൊവ്വല്ലൂർ പടി മുള്ളംമടക്കൽ
ഷഹനാസ് (21), ഒരുമനയൂർ മുത്തന്മാവ്
രായംമരക്കാർ മുഹമ്മദ് ഫർസീൻ (25) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 10.30ന് സോപാനം ബാർ പരിസരത്ത് വെച്ചായിരുന്നു സംഭവം. എം.ഡി.എം.എ കേസിൽ പോലീസ് പിടിയിലായതിന് പിന്നിൽ പരാതിക്കാരനാണെന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് പരാതി. ആകർശിനെതിരെ എംഡിഎംഎ,അടിപിടി ഉൾപ്പെടെ പതിനഞ്ചോളം കേസുകൾ ഉണ്ട്. കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയാണ്.

പേരകം സ്വദേശിയായ സൗരവ് (25) എന്ന യുവാവിനാണ് കുത്തേറ്റത്. അരയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് വയറിന് കുത്താൻ ശ്രമിക്കുകയും തടയുന്നതിനിടെ ഇടത് കൈപ്പത്തിയിൽ മുറിവേൽക്കുകയും ചെയ്തു എന്നാണ് പരാതി. കൂടെയുണ്ടായിരുന്നവർ വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തി.
സംഭവത്തിൽ മൂന്നുപേർക്കെതിരെ വധശ്രമത്തിനെ കേസെടുത്തു. ടെമ്പിൾ ഇൻസ്പെക്ടർ കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *