promo-banner-main

കുന്നംകുളം നഗരസഭയിൽ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി

കുന്നംകുളം നഗരസഭാ പ്രദേശത്തെ തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. നഗരസഭയിലെ വട്ടംപാടം സെന്ററിൽ നിന്നാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പേവിഷബാധ പൂർണ്ണമായും തടയുന്നതിനുമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ഈ സമഗ്ര ദൗത്യം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലുമുള്ള തെരുവുനായ്ക്കൾക്കും വാക്സിൻ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക വാക്സിനേഷൻ ടീമുകൾ നേരിട്ടെത്തി എല്ലാ വാർഡുകളിലും ദൗത്യം പൂർത്തിയാക്കും.

മൃഗസംരക്ഷണ വകുപ്പിലെ സീനിയർ വെറ്റിനറി സർജൻ ഡോ. രാജേഷ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ മനോജ്, ഫസൽ റഹ്മാൻ, ഡോഗ് ക്യാച്ചര്‍മാര്‍, എന്നിവരാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് സാങ്കേതിക നേതൃത്വം നൽകുന്നത്.

വട്ടംപാടം സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാന്‍ പി.ജി. ജയപ്രകാശ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പ്രാദേശിക വാർഡ് കൗൺസിലർമാരായ രുദ്രാ രജീഷ്, ഷാനോഫ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *