promo-banner-main

കുന്നംകുളത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ‘മറൈൻ മിറാക്കിൾ 2026’ എക്സ്പോ

കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ വിസ്മയ കാഴ്ചകളുടെ പൂരം തീർക്കുന്ന ‘മറൈൻ മിറാക്കിൾ ആൻഡ് ആർട്ടിഫിഷ്യൽ നയാഗ്ര വാട്ടർ ഫാൾസ് ഷോ’

നഗരവാസികൾക്ക് ഇതുവരെ കാണാത്ത ദൃശ്യവിരുന്നാണ് എക്സ്പോ സമ്മാനിക്കുന്നത്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന മനുഷ്യനിർമ്മിത നയാഗ്ര വാട്ടർഫാൾസ്, ആഴക്കടലിലെ മത്സ്യകന്യകകളുടെ വിസ്മയ പ്രകടനങ്ങൾ എന്നിവ സന്ദർശകരെ ഒരുപോലെ ആകർഷിക്കുന്നുണ്ട്.

20,000-ത്തിലധികം വ്യത്യസ്തയിനം മത്സ്യങ്ങളെ അണിനിരത്തിക്കൊണ്ടുള്ള അണ്ടർ വാട്ടർ ടണൽ സൂ, ഗ്ലാസ് അക്വേറിയം എന്നിവ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന അത്യപൂർവ്വ അനുഭൂതിയാണ് നൽകുന്നത്.
ഇവയ്ക്ക് പുറമെ ജയന്റ് വീൽ, ഹൈടെക് അമ്യൂസ്മെന്റ് പാർക്ക്, വിവിധ റൈഡുകൾ, കൺസ്യൂമർ സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, ട്രേഡ് ഫെയർ, സ്റ്റേജ് ഷോകൾ എന്നിവയും മേളയുടെ പ്രധാന ആകർഷണങ്ങളാണ്. കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ നവംബർ 22 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ ഈ മഹാമേള സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *