കൊരട്ടി: പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്താൽ യുവാവിനെ കല്ലും ബിയർ കുപ്പിയും കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് സ്റ്റേഷൻ റൗഡികൾ കൊരട്ടി പൊലീസിന്റെ പിടിയിലായി. മേലൂർ പൂലാനി സ്വദേശികളായ തെക്കൂടൻ വീട്ടിൽ അൻവിൻ (35), ഞാറക്കൽ വീട്ടിൽ സുമിത്ത് ഗോപി (27) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
16-09-2026 ബുധനാഴ്ച വൈകീട്ട് 05.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേലൂർ പൂലാനി സ്വദേശിയായ ചട്ടിക്കൽ വീട്ടിൽ ജയരാജ് (49) എന്നയാളോട് പ്രതികൾ പണം ആവശ്യപ്പെടുകയും, ഇത് നൽകാതിരുന്നതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ പ്രതികൾ ചേര്‍ന്ന് കല്ലും ബിയർ കുപ്പിയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
അൻവിൻ കൊരട്ടി ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സെപ്പെടുത്തിയ കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.സുമിത്ത് ഗോപി കൊരട്ടി അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് കേസുകളിലും അടക്കം നാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കൊരട്ടി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു രാമചന്ദ്രൻ, ജി എസ് ഐ സുമേഷ് സി എസ്, ജി എ എസ് ഐ ജോയ്, ജി എസ് സി പി ഒ മാരായ പ്രശാന്ത്, പ്രവീൺ, സി പി ഒ വിഷ്ണു ചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണൻ സംഘത്തിലുണ്ടായിരുന്നത്.
