promo-banner-main

കൊമ്പൻ പല്ലാട്ട്‌ ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ്‌ ചരിഞ്ഞു

ഇടിമിന്നലേറ്റ കൊമ്പൻ ചരിഞ്ഞു.

കുന്നംകുളം മേഖലയിലെ പ്രധാന ഉത്സവ ആഘോഷങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ എന്ന കൊമ്പൻ ചെരിഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. കോട്ടയത്ത് ആയിരുന്ന ആനയ്ക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. അൽപ്പ സമയത്തിനകം ആന ചെരിയുകയും ചെയ്തു. 40 വയസ്സിൽ താഴെയാണ് പ്രായം. കഴിഞ്ഞവർഷത്തെ കുന്നംകുളത്തെ മിക്ക പ്രധാന പൂരങ്ങളിലും ബ്രഹ്മദത്തൻ നിറസാന്നിധ്യമായി ഉണ്ടായിരുന്നു .നേരത്തെ പുതുപ്പള്ളി ആന തറവാട്ടിലെ അംഗമായിരുന്നു.. പിന്നീടാണ് പല്ലാട്ടുകാർ വാങ്ങിയത്. ലക്ഷണമൊത്ത ഒരു കൊമ്പൻ കൂടി ഇതോടെ കളമൊഴിയുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *