കനത്ത ഇടിമിന്നലിൽ ചൊവ്വന്നൂർ മേഖലയിൽ നാശനഷ്ടങ്ങൾ. ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ സഭാമഠം പരിസരത്താണ് ഇന്ന് രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന തെങ്ങിന് മിന്നലിൽ തീപിടിച്ചു. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സഭാമഠം പരിസരത്തെ വിവിധ വീടുകളിൽ ഇൻവർട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക് മീറ്ററുകളും കത്തിയിട്ടുണ്ട്..
Related Posts
പോലീസിന്റെ നിയമ ലംഘനം വാർത്തയാക്കിയ വോയ്സ് ഓഫ് കുന്നംകുളത്തിനെതിരെ പോലീസിന്റെ എഫ്.ഐ.ആർ: കേരള ജേണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു
- Admin
- August 12, 2026
- 0
കുന്നംകുളം: മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ് തീർക്കാനുള്ള കുന്നംകുളം പൊലീസിൻ്റെ ശ്രമം അവസാനിപ്പിക്കണമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) കുന്നംകുളം മേഖല കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ ആവശ്യപ്പെട്ടു. കുന്നംകുളത്തെ ഓൺലൈൻ പത്രപ്രവർത്തകനായ കാണിപ്പയൂർ സ്വദേശി […]
മാന്ദാമംഗലം ചെറുകുന്നിൽ
മലമ്പാമ്പിനെ പിടികൂടി
കറി വച്ച് കഴിച്ച 3 പേർ
വനംവകുപ്പിന്റെ പിടിയിലായി
- Admin
- September 25, 2026
- 0
തൃശൂർ മാന്ദാമംഗലം ചെറുകുന്നിൽ മലമ്പാമ്പിനെ പിടികൂടി കറിവെച്ചു കഴിച്ച 3 പേർ വനംവകുപ്പിന്റെ പിടിയിലായി. ചെറുകുന്ന് സ്വദേശികളായ ജിൻസൺ, ജിഷ്ണു, വിവേക് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. കഴിഞ്ഞ രാത്രി പ്രതികളുടെ വീടിന്റെ പരിസരത്ത് കണ്ട […]
