ശ്രീഗുരുവായൂർ ടിഫിൻ എന്ന് കേൾക്കുമ്പൊ നിങ്ങൾക്ക് തോന്നും ഗുരുവായൂരിന്റെ സകല പാരമ്പര്യവും നെഞ്ചേറ്റിയ ഒരു സ്ഥാപനമാണെന്ന്. ഗുരുവായൂരുമായി പുല ബന്ധം പോലുമില്ല എന്നതാണ് സത്യം. ജില്ലയിൽ പലയിടത്തും ഗുരുവായൂരിന്റെ പേരിൽ ഫ്രാഞ്ചൈസികളും ബ്രാഞ്ചുകളുമായി നിറയുന്ന കറക്ക് കമ്പനി മറ്റൊരു തേക്ക് മാഞ്ചിയം ഇരുതല മൂരി സെറ്റപ്പാണെന്ന് കരുതേണ്ടി ഇരിക്കുന്നു.
മാസം 18000 രൂപ ശമ്പളത്തിന് ജോലിക്കെടുത്ത ഒരു യുവാവിന് 15 ദിവസത്തെ ശമ്പളം പോലും നൽകാത്ത, പണിയെടുത്ത പൈസ ചോദിച്ചതിന് ഭീഷണിപ്പെടുത്തി എന്ന് വ്യാജ പരാതി നൽകുന്ന വെറും തട്ടിപ്പ് സംഘമാണ് ഇത്
ശ്രീഗുരുവായൂർ ടിഫിൻ എന്ന പേരുണ്ടെങ്കിലും ഗുരുവായൂരിൽ ഇതുവരെ ഇങ്ങനെ ഒരു റസ്റ്റോറന്റ് പ്രവർത്തിക്കുന്നില്ല. പകരം ജില്ലയിൽ പലയിടത്തും ഉണ്ട്.
കൂടുതൽ വിവരങ്ങളും പിന്നാമ്പുറ കഥകളും പിന്നാലെ വരും
