രാത്രി 8 മണിയോടെ ആയിരുന്നു അപകടം. വീടിന് അടുത്ത പാടത്ത് വെച്ചായിരുന്നു സംഭവം. പാടത്ത് അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ട ഭാര്യ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു
ഉടൻ നാട്ടുകാർ ചേർന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടത്ത് സ്ഥാപിച്ച സോളാർ വേലിയിൽ നിന്നും ഷോക്കേറ്റത് ആകാമെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു
