promo-banner-main

അപവാദപ്രചരണം ചോദ്യം ചെയ്തു :പോലീസുകാരന്റെ ഭാര്യക്ക് പോലീസുകാരിയുടെ മർദ്ദനം

വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ ആണ് സംഭവം. ഇരുവർക്കും എതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു.പോലീസുകാരന്റെ ഭാര്യയെ വനിതാ SCPO മർദ്ദിച്ചു എന്നാണ് പരാതി. ഇരുവരും ക്വാർട്ടേഴ്സിലെ താമസക്കാരാണ്

പോലീസുകാരന്റെ ഭാര്യക്ക് നേരെ നടത്തിയ അപവാദപ്രചരണം ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. പോലീസുകാരന്റെ ഭാര്യയെ പോലീസുകാരി മുടിക്കെട്ടിൽ കുത്തിപ്പിടിച്ച് കുനിച്ചു നിർത്തി പുറത്ത് പലതവണ മർദ്ദിച്ചു എന്നാണ് പറയുന്നത്

ഇക്കഴിഞ്ഞ 22ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.സംഭവത്തിൽ ഇരുവർക്കും എതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *