promo-banner-main

പുന്നയൂരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

പുന്നയൂരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തെക്കേപുന്നയൂ‍ർ എടക്കാട്ട് വീട്ടിൽ 32 വയസ്സുള്ള ബഗീഷ്, കുരഞ്ഞിയൂ‍ർ അരിപ്പന്തറ വീട്ടിൽ ചെപ്പുണ്ണി എന്ന് വിളിക്കുന്ന ഷിഫിൻ എന്നിവരെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. തെക്കേപുന്നയൂ‍ർ സ്വദേശിയായ ചക്കാണ്ട വീട്ടിൽ സജീഷിനെയാണ് സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുമ്പ് സജീഷിന്റെ അമ്മാവനെ ബഗീഷ് ദേഹോപദ്രവം ഏൽപ്പിച്ചത് ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബഗീഷ് വടക്കേക്കാട് പോലീസ് സ്റ്റേഷൻ റൗഡിയാണ്. ഇയാളുടെ കൂട്ടാളിയും, കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചയാളുമാണ് ഷിഫിൻ. വടക്കേക്കാട് SHO ശരത് സോമൻ, ASI കെ സാജൻ, സീനിയർ CPO ജിതിൻ, CPOമാരായ റോഷൻ, ബൈജു, പ്രദീപ്, റെജിൻ, വിപിൻ ജോമോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *